മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വിമർശനം

Published : Aug 23, 2023, 03:34 PM IST
മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വിമർശനം

Synopsis

കേസിലെ  ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമർശിച്ചത്. 

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി നൽകിയ ഹർജിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ  ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വിമർശനം. കേസിലെ  ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമർശിച്ചത്. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമർശിച്ചു. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന്  ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ഷാജൻ സ്കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിലമ്പൂർ പൊലീസെടുത്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹർജി പരിഗണിച്ചത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.  പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതുപോലെ തന്നെ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന്  ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തുവിട്ടത്. 

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: മുസ്ലിം ലീ​ഗ് മുൻ എംഎൽഎ കമറുദ്ദീന്റെയടക്കം കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടി 

നടിയെ ആക്രമിച്ച കേസ്; രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ, അമിക്കസ് ക്യൂറിയെ ഒഴിവാക്കും

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം