ഇമ്രാന്‍റെ ചികിത്സ; 18 കോടിയുടെ മരുന്ന് നല്‍കാന്‍ ആകുമോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

By Web TeamFirst Published Jul 6, 2021, 4:38 PM IST
Highlights

അമേരിക്കയില്‍ നിന്നുള്ള മരുന്ന് കുട്ടിയ്ക്ക് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. 

കോഴിക്കോട്: അപൂര്‍വ്വരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച അഞ്ചുവയസ്സുകാരന്‍ ഇമ്രാനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അമേരിക്കയില്‍ നിന്നുള്ള മരുന്ന് കുട്ടിയ്ക്ക് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് വെന്‍റിലേറ്ററില്‍ കഴിയുന്ന കുട്ടികള്‍ക്ക് 18 കോടിയുടെ മരുന്നു നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. പതിനാറ് മണിക്കൂറെങ്കിലും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ പ്രസ്തുത മരുന്ന് നല്‍കാനാകുയെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനിച്ച രണ്ടാം മാസം മുതല്‍ ഇമ്രാന്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നത്.

മരുന്നിനുള്ള തുക കണ്ടെത്താനായി സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള ഇമ്രാന്‍റെ കുടുംബത്തിന്‍റെ ഹര്‍ജി നാളെ കോടതി പരിഗണിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നിലവിൽ ഇമ്രാൻ ചികിത്സയിലുള്ളത്. ജനിച്ച് വീണ അന്ന് മുതൽ പുറം ലോകം കാണാൻ ഇമ്രാനായിട്ടില്ല. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗത്തിന് അഞ്ച് മാസമായി ചികിത്സയിലാണ് കുഞ്ഞ് ഇമ്രാൻ. മരുന്നെത്തിച്ചാൽ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇമ്രാന്‍റെ കുടുംബത്തിനില്ല. 18 കോടി രൂപ എങ്ങനെ സമാഹാരിക്കുമെന്ന് അറിയില്ല. 

അക്കൗണ്ട് വിവരങ്ങള്‍

അക്കൗണ്ട് നമ്പർ- 16320100118821
IFSC- FDRL0001632
ഗൂഗിൾ പെ- 8075393563

 

click me!