കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടല്‍; മെയ് 15 വരെ ഹൈക്കോടതി സമയം നൽകി

By Web TeamFirst Published May 3, 2019, 4:16 PM IST
Highlights

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

കൊച്ചി : 1565 താത്കാലിക ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാനായി കെഎസ്ആർടിസിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെഎസ്ആർടിസി നൽകിയ ഉപഹർജി പരിഗണിച്ചാണ് ഹൈക്കോടതി കൂടുതൽ സമയം നൽകിയിരിക്കുന്നത്. 

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അന്തിമ തീരുമാനം വരുന്നത് വരെ താത്കാലിക ഡ്രൈവർമാരെ പിരിച്ചിവിടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാൽ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒന്നും ചെയ്യനാകില്ലെന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍.  

click me!