'സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണം', കേരള സര്‍വകലാശാല വിസി നിയമനം, ഇടപെട്ട് ഹൈക്കോടതി

By Web TeamFirst Published Dec 8, 2022, 5:10 PM IST
Highlights

ആരെയും നോമിനേറ്റ് ചെയ്യാൻ കേരള സർവ്വകലാശാല  സെനറ്റ് തയ്യാറായില്ലെങ്കിൽ ചാൻസലർക്ക് യുജിസി  ചട്ടപ്രകാരം വിസി നിയമനത്തിനുള്ള  നടപടിയുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കൊച്ചി: കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. ആരെയും നോമിനേറ്റ് ചെയ്യാൻ കേരള സർവ്വകലാശാല  സെനറ്റ് തയ്യാറായില്ലെങ്കിൽ ചാൻസലർക്ക് യുജിസി  ചട്ടപ്രകാരം വിസി നിയമനത്തിനുള്ള  നടപടിയുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. സെനറ്റ്  നോമിനിയെ നൽകിയില്ലെങ്കിൽ രണ്ടംഗ കമ്മിറ്റിയോട് വിസിയെ നിയമിക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

click me!