'സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം'; ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

Published : Nov 08, 2022, 08:14 PM ISTUpdated : Nov 08, 2022, 10:16 PM IST
'സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം'; ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

Synopsis

സര്‍ക്കാരിന്‍റെയും മന്ത്രിസഭയുടെ  സഹായവും ഉപദേശവുമില്ലാതെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞത്. 

കൊച്ചി: സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍. സര്‍ക്കാരിന്‍റെയും മന്ത്രിസഭയുടെ  സഹായവും ഉപദേശവുമില്ലാതെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. അഭിഭാഷക സംഘടന  നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണത്തിനിടെ ആണ് ജസ്റ്റിസിന്‍റെ പ്രതികരണം.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

Also Read: 'കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം'; വിമര്‍ശനവുമായി മുഖ്യമന്ത്രി

അതിനിടെ, സംസ്ഥാന ഗവർണറുടെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിംഗ് കൗൺസിലും രാജി വെച്ചു. വൈസ് ചാൻസലർ ഗവർണർ കേസിൽ ഇന്ന് വരെ കോടതിയിൽ ഹാജരായ ജയ്ജി ബാബുവും സ്റ്റാൻഡിംഗ് കൗൺസിൽ വിജയലക്ഷമിയുമാണ് രാജി കത്ത് ഗവർണർക്ക് കൈമാറിയത്. ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമാണ് രാജിയെന്നാണ് സൂചന.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും