
കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് ജസ്റ്റീസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഹർജി ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ഹർജി മറ്റൊരു ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റി വച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവശങ്കർ. കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഹർജിയിൽ ശിവശങ്കർ ഉന്നയിക്കുന്നത്. കേസിലെ മറ്റ് പ്രതികളെ ഒന്നും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയെന്നും ശിവശങ്കർ ആരോപിക്കുന്നു. ചികിത്സാ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
Read More : 'ആരോഗ്യ സ്ഥിതി പരിഗണിക്കാതെയുള്ള അറസ്റ്റ്, ഇഡി വേട്ടയാടുന്നു'; ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam