
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തിൽ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഉന്നയിച്ചു.
അതേസമയം, സ്ഥാപനത്തിൽ വനിതാ കണ്ടക്ടർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനമാണുള്ളതെന്നും, പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
സ്ഥാപനത്തിന്റെ സാമ്പത്തിക അവസ്ഥയും പരിഗണിക്കേണ്ടതില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ശമ്പളത്തോടുകൂടിയ ആർത്തവ അവധിയാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി, ഗൗരവകരമെന്ന് ഹൈക്കോടതി, സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദേശം. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി, ഗൗരവകരമെന്ന് ഹൈക്കോടതി, സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam