കോട്ടയം തിരുവാർപ്പ് പള്ളിത്തർക്കം; പള്ളി ഓർത്തഡോക്സ് വിഭാഗത്തിന്, ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി

By Web TeamFirst Published Aug 12, 2021, 3:10 PM IST
Highlights

കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി: യാക്കോബായ- ഓർത്തഡോക്സ് തർക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാർപ്പ് പള്ളിക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്താനുള്ള സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. രണ്ട് വർഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതിനാവശ്യമായ പൊലീസ് സംരക്ഷണമൊരുക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ക്രമസമാധന പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!