കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ബിനോയ് കുര്യനെ തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ടി. ഷബ്നയെ വൈസ് പ്രസിഡന്‍റായും തീരുമാനിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ബിനോയ് കുര്യനെ തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ടി. ഷബ്നയെ വൈസ് പ്രസിഡന്‍റായും തീരുമാനിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നേരത്തെ കെ അനുശ്രീയുടെ പേരും പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ബിനോയ് കുര്യൻ. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. മണിക്കടവ് സ്വദേശിയാണ്.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശബ്ന സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2005-2010 കാലഘട്ടത്തില്‍ കോട്ടയം പഞ്ചായത്ത് അംഗമായിരുന്നു. 2010-2015 കാലയളവില്‍ കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മാങ്ങാട്ടിടം ഡിവിഷനില്‍ മത്സരിച്ച് വിജയിച്ച് സ്ഥിരം സമിതി അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.