'രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്'; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

By Web TeamFirst Published Apr 16, 2021, 3:38 PM IST
Highlights

യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

click me!