കൊലക്കേസ് പ്രതി ആട് ആന്‍റണിയുടെ പരാതിയില്‍ ഹൈക്കോടതി ഇടപെടൽ; അഭിഭാഷകരെ കാണാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശം

Published : Jul 04, 2023, 11:26 PM IST
കൊലക്കേസ് പ്രതി ആട് ആന്‍റണിയുടെ പരാതിയില്‍ ഹൈക്കോടതി ഇടപെടൽ; അഭിഭാഷകരെ കാണാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശം

Synopsis

കേസിന്‍റെ കാര്യത്തിനായി പ്രതികളെ കാണാൻ അഭിഭാഷകരെത്തുമ്പോൾ മതിയായ പരിഗണന നൽകണമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി: കൊലക്കേസ് പ്രതി ആട് ആന്‍റണിക്ക് ജയിലിനുള്ളിൽ തന്‍റെ അഭിഭാഷകനെ കാണാൻ ജയിലധികൃതർ അനുമതി നൽകാതിരുന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കേസിന്‍റെ കാര്യത്തിനായി പ്രതികളെ കാണാൻ അഭിഭാഷകരെത്തുമ്പോൾ മതിയായ പരിഗണന നൽകണമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു. അഭിഭാഷകരെ അനാവശ്യമായി തടയാൻ പാടില്ല. ഇക്കാര്യം വ്യക്തമാക്കി ജയിൽ ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞതിനാൽ ചികിത്സക്കായി പരോൾ അനുവദിക്കണമെന്ന ആവശ്യത്തിന് ആട് ആന്‍റണിയുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ അഭിഭാഷകൻ പൂ‍ജപ്പുര സെൻട്രൽ ജയിലിൽ എത്തിയപ്പോൾ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസുകാരൻ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ എസ്‌ ഐയെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി തടവ് ശിക്ഷ അനുഭവിക്കുന്നത്. 2012 ജൂണ്‍ 26ലായിരുന്നു കൊലപാതകവും ആക്രണവും. മോഷണ ശേഷം രക്ഷപടുമ്പോള്‍ തടഞ്ഞപ്പോഴായിരുന്നു ആട് ആന്‍റണിയുടെ ആക്രമണം. 2015 ൽ അറസ്റ്റിലായ ആട് ആന്‍റണിയെ 2016 ൽ കൊല്ലം സെഷൻസ് കോടതി 17 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. 

Also Read: ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി,  വേണ്ടത് 1 ലക്ഷത്തോളം വില വരുന്ന ഇന്‍ജെക്ഷന്‍; പരാതിയുമായി ആട് ആന്‍റണി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും