മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

Published : Feb 22, 2023, 11:15 AM ISTUpdated : Feb 22, 2023, 04:37 PM IST
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

Synopsis

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയ്ക്കാണ് നിർദേശം. സമാന ആവശ്യം ഉന്നയിച്ചുളള മോഹൻലാലിന്‍റെ ഹർജി തളളി. 

കൊച്ചി : നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നി‍ർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കോടതി മോഹൻലാലിന്‍റെ ഹർജി തളളി. പ്രതികൾക്ക് പുനപരിശോധനാ ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാലിന്‍റെ ഹർജി നിരസിച്ചത്.

അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ

സർക്കാരിന്‍റെ ആവശ്യത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും വിചാരണക്കോടതിയ്ക്ക് നിർദേശമുണ്ട്. 2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊന്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ വാദം ഉന്നയിച്ചത്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു