അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇടുക്കി : ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. റിട്ടയേഡ് റെയില്‍വെ ഉദ്യോഗസ്ഥനായ കുളപ്പുറത്ത് സുകുമാരന്‍റെ ഭാര്യ മിനിയാണ് മരിച്ചത്. സുകുമാരന്‍റെ നില അതീവ ഗുരുതരമാണ്. മറവി രോഗം മൂലം കഴിഞ്ഞ അഞ്ച് വർഷമായി ചികില്‍സയിലായിരുന്നു സുകുമാരന്‍. പത്തുമാസമായി കിടപ്പിലാണ്. ഇന്നു രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കഴുത്തുമുറിച്ച ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരീകരിച്ചു. രോഗം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും ദുഖിതരായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുകുമാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് കൂടുതല്‍ അപകടം. മിനിയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


