സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; എതിർ സത്യവാങ്മൂലം നല്‍കാന്‍ എൻഐഎക്ക് നിർദ്ദേശം

By Web TeamFirst Published Jul 6, 2021, 11:14 AM IST
Highlights

അടുത്ത വെള്ളിയാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജൂലൈ 16ലേക്കാണ് കേസ് മാറ്റിയത്.

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16 ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജാമ്യം നിഷേധിച്ച കൊച്ചി എൻഐഎ കോടതി  നടപടി ചോദ്യം ചെയ്താണ് ഹർജി. 

തനിക്ക് എതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ അതിന് തെളിവില്ലെന്നും ഹർജിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. താൻ  രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് ആയിട്ടില്ല. കേസിൽ എപ്പോൾ വിചാരണ നടക്കുമെന്ന് പോലും പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നും സ്വപ്ന സുരേഷ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!