മുകേഷ് എംഎൽഎയുടെ ശകാരം കിട്ടിയെങ്കിലും, വിഷ്ണുവിന്റെ ആഗ്രഹം യാഥാർഥ്യമാക്കി അധ്യാപകർ

By Web TeamFirst Published Jul 6, 2021, 11:10 AM IST
Highlights

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കൂട്ടുകാർക്ക് സഹായം തേടി  എംഎൽഎ  മുകേഷിനെ വിളിച്ച ഒറ്റപ്പാലം സ്വദേശി വിഷ്ണുവിന് ഇനി ആശ്വസിക്കാം.

ഒറ്റപ്പാലം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കൂട്ടുകാർക്ക് സഹായം തേടി  എംഎൽഎ  മുകേഷിനെ വിളിച്ച ഒറ്റപ്പാലം സ്വദേശി വിഷ്ണുവിന് ഇനി ആശ്വസിക്കാം. വിഷ്ണു പഠിയ്ക്കുന്ന വാണിയംകുളം ടിആർകെ സ്ക്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അധ്യാപകരും മാനേജ്മെൻ്റും സ്മാർട്ഫോൺ വാങ്ങി നൽകും. ഒരാഴ്ചയ്ക്കുള്ളി.ൽ എല്ലാവർക്കും സ്മാർട്ഫോൺ ലഭ്യമാക്കുമെന്ന് സ്കൂൾ  അധികൃതർ പറഞ്ഞു.

കൂട്ടുകാർക്ക് സഹായം തേടിയുള്ള ഫോൺ വിളി... പുറകെ വന്ന കോലാഹലങ്ങൾ... കൊല്ലം എംഎൽഎ മുകേഷിന്റെ ശകാരം.. ഇതെല്ലാം ഇനി പഴയ കഥ. വിഷുവിന് ഇനി ആശ്വസിക്കാം. വിഷ്ണുവിൻ്റെ   ആഗ്രഹം യാഥാർത്ഥ്യമാക്കുകയാണ് അധ്യാപകരും മാനേജ്മെൻ്റും. 

വിഷ്ണു പഠിക്കുന്ന വാണിയംകുളം ടി ആർ കെ സ്ക്കൂളിൽ, ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വാങ്ങി നൽകാൻ അധ്യാപകരും മാനേജ്മെൻറും കൈകോർത്തു. സ്കൂളിൽ ഇരുന്നൂറോളം കുട്ടികൾക്ക് സ്മാർട്ഫോൺ ഉണ്ടായിരുന്നില്ല.  അധ്യാപകരും, വ്യക്തികളും, സംഘടനകളുമെല്ലാം ഇതിൽ ഭൂരിഭാഗം പേർക്കും ഫോൺ ലഭ്യമാക്കി. ബാക്കിയുള്ള 60 പേർക്കാണ് അധ്യാപകരും മാനേജ്മെൻ്റും ചേർന്ന് സ്മാർട്ഫോൺ ലഭ്യമാക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!