മുട്ടിൽ മരം മുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

By Web TeamFirst Published Jun 22, 2021, 2:46 PM IST
Highlights

മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37 ലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്ന് സർക്കാർ

കൊച്ചി: മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി. ആന്റോ, റോജി അഗസ്റ്റിൻ തുടങ്ങിയവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37 ലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്നും ഒരു കേസിൽ ഹർജിക്കാരന് എതിരെ വാറന്റുണ്ടെന്നും സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യുഷൻ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്ന വേട്ടയുടെ ഇരയാണ് തങ്ങളെന്നാണ് ഹർജിക്കാർ വാദിച്ചത്. ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 

click me!