ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി

Published : Nov 24, 2026, 11:10 AM ISTUpdated : Nov 24, 2026, 11:23 AM IST
R Premkumar BLM Bail

Synopsis

ബിഎൽഎം സാമ്പത്തിക തട്ടിപ്പിൽ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്നും സർക്കാർ അറിയിച്ചു.

നേരത്തെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത് നടപടികൾ പാലിച്ചല്ലെന്ന് നിരീക്ഷിച്ചു കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ, ജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അറസ്റ്റിന് തടസ്സമില്ലെന്ന് ഉത്തരവിടുകയും ചെയ്തു. ഇതോടെ ആണ് മുൻകൂർ ജാമ്യഹർജിയുമായി പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

തൻ്റെ പക്കലുള്ള രേഖകൾ ക്രൈം ബ്രാഞ്ചും ഇഡിയും കൊണ്ടുപോയെന്നും ആവശ്യമുള്ള അക്കൗണ്ടുകൾ പരിശോധിക്കുകയും മരവിപ്പിക്കുകയും ചെയ്തുവെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു പ്രേംകുമാറിൻ്റെ നിലപാട്. എന്നാൽ ഇതിനെ ശക്തമായി എതി‍ർത്ത സംസ്ഥാന സർക്കാർ, പ്രേംകുമാറും കുടുംബാം​ഗങ്ങളും സാധാരണക്കാരുടെ പണം വാങ്ങുകയും വ്യക്തി​ഗത അക്കൗണ്ടുകളിലേക്ക് മാറ്റി 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും കോടതിയെ അറിയിച്ചു.

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സംസ്ഥാന സ‍ർക്കാർ കോടതിയെ അറിയിച്ചത്. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രേംകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരുകാരണവശാലും മുൻകൂ‍‍ർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സ‍ർക്കാരിൻ്റെ വാദം. ഇത് പരി​ഗണിച്ചാണ് കോടതി പ്രേംകുമാറിൻ്റെ ജാമ്യഹ‍ർജി തള്ളിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഥനോൾ പരിശോധന: കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകുന്നില്ല, കേന്ദ്രസർക്കാരിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
'ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു': രാജ്മോഹൻ ഉണ്ണിത്താൻ