ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവിൽ കോടതിയുടെ വിമർശനം; ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മറുപടി സത്യവാങ്മൂലം അംഗീകരിച്ചില്ല

Published : Oct 24, 2026, 12:36 PM IST
kerala high court

Synopsis

ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ ഹൈക്കോടതി വീണ്ടും രൂക്ഷവിമർശനം ഉന്നയിച്ചു. ടെൻഡർ ഇല്ലാതെ സോഫ്റ്റ്‌വെയർ നിർമ്മാണത്തിന് കമ്പനിയെ തെരഞ്ഞെടുത്തതും സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ചതുമാണ് കോടതി ചോദ്യം ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഓഡിറ്റ്‌ കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ എങ്ങനെ തെരഞ്ഞെടുത്തു എന്ന് കോടതി ആരാഞ്ഞു. എന്താണ് മാനദണ്ഡമെന്നും കോടതി ചോദിച്ചു. ടെൻഡർ വിളിക്കാതെ ഇത്തരം നടപടിയിലേക്ക് പോകാൻ ആകുമോ എന്നും കോടതി ചോദിച്ചു.

സ്വകാര്യ വ്യക്തി ഇതിനായി പണം മുടക്കാമെന്ന് അറിയിക്കുന്നു. എന്തിനാണ് ദേവസ്വത്തിന് സ്വകാര്യ വ്യക്തിയുടെ പണം എന്നാണ് കോടതിയുടെ ചോദ്യം. ലോജിക്കൽ സ്റ്റെപ് ഇതിന് മുൻപ് ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ എന്താണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ നാല് വർഷമായി ഓഡിറ്റ്‌ കൃത്യമായി നടക്കുന്നില്ല. ചാർട്ടേഡ് അക്കൗണ്ടിനോട് കണക്ക് കൃത്യമാക്കാൻ പറയൂ എന്നും കോടതി ആവശ്യപ്പെട്ടു. കോടതി നേരത്തെ പുറപെടുവിച്ച ഇടക്കാല ഉത്തരവിന് കൃത്യമായ മറുപടി നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി.സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ
എസ്എംഎ മരുന്ന് വിവാദം: നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണത്തിന് നീക്കം