ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; പൊലീസുകാര്‍ക്കെതിരെ നടപടി വേണം എന്ന് ഹൈക്കോടതി

Published : Aug 02, 2022, 03:46 PM ISTUpdated : Aug 02, 2022, 03:49 PM IST
 ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; പൊലീസുകാര്‍ക്കെതിരെ നടപടി വേണം എന്ന് ഹൈക്കോടതി

Synopsis

ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുനന്ത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക്   ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം.  ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ്  അമിത് റാവൽ പറഞ്ഞു. 

ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക്   ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം.  ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. 

Read Also; സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Read Also:  'കെ എസ് ആര്‍ ടി സി യെ പ്രവർത്തിക്കാൻ അനുവദിക്കണം' :യൂണിയനുകളോട് ഹൈക്കോടതി

കെ എസ് ആര്‍ ടി സി യെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യൂണിയനുകളോട്  ഹൈക്കോടതി ആവശ്യപ്പെട്ടു. യൂണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെ എസ് ആര്‍ ടി സിയുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്‍റെ ലംഘനമല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണ്?.കെ എസ് ആര്‍ ടി ഷെഡ്യൂൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം .തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ട്. സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ശമ്പള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. കേസ് 17 ന് വീണ്ടും വാദത്തിനായി മാറ്റി.

Read Also: എംഎൽഎമാർക്ക് യാത്രാ ഇളവെന്തിനെന്ന് ചോദ്യം; മറുപടിയില്‍ അടിതെറ്റി സര്‍ക്കാര്‍, പൊളിച്ചടുക്കി കോടതി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ