'കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം'; നിര്‍ദ്ദേശവുമായി ഹൈക്കോടതി

Published : Jun 01, 2022, 12:45 PM ISTUpdated : Jun 01, 2022, 01:48 PM IST
'കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം'; നിര്‍ദ്ദേശവുമായി ഹൈക്കോടതി

Synopsis

സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം, ഓവര്‍ടേക്കിങ് പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമാണെന്ന് കോടതി അറിയിച്ചു.

കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി (High Court). ബസുകൾ കാതടപ്പിച്ച് ഹോൺ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഹൈാക്കോടതി തടഞ്ഞു. ഓട്ടോ റിക്ഷകൾക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും  നിർദ്ദേശം നൽകി.

പെരുമ്പാവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട  ഹര്‍ജി തീര്‍പ്പാക്കിയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയത്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകള്‍ റോഡില്‍ കാണരുതെന്നാണ് കോടതി പറയുന്നത്. നഗര പരിധിയില്‍ ഹോൺ മുഴക്കാൻ പാടില്ലെന്നും മറ്റ് വാഹനങ്ങളെ മറികടക്കാതെ ഇടതു വശം ചേര്‍ന്ന് സ്വകാര്യബസുകള്‍ പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. റോഡില്‍ കറങ്ങി നടന്ന് ഇഷ്ടമുള്ള സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കണം. സ്റ്റാന്‍റില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം വക്തമാക്കി സിറ്റി പൊലീസ് കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പും ഉത്തരവിറക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും  കോടതി ഉത്തരവില്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്