ശബരിമലയിൽ ഡ്യൂട്ടിക്ക് വരാൻ വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

Published : Jun 08, 2022, 05:50 PM IST
ശബരിമലയിൽ ഡ്യൂട്ടിക്ക് വരാൻ വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

Synopsis

ശബരിമല ക്ഷേത്രത്തിൻ്റെ വരുമാന൦ ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനിൽപ്പിൻ്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാർ തയ്യാറാവുന്നില്ല. 

കൊച്ചി: മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ജീവനക്കാരെ ഡ്യൂട്ടിക്ക് ഇടുന്നതിൽ കൃത്യമായ മാർഗരേഖ വേണമെന്ന് ഹൈക്കോടതി (Kerala Highcourt). ശബരിമല ഡ്യൂട്ടിയെടുക്കാൻ (Sabarimala) ജീവനക്കാർ വിമുഖത കാട്ടുന്നുവെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിർദേശം.

ശബരിമല ക്ഷേത്രത്തിൻ്റെ വരുമാന൦ ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനിൽപ്പിൻ്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാർ തയ്യാറാവുന്നില്ല. മണ്ഡലകാലത്തിന് രണ്ട് മാസ൦മുൻപേ ജീവനക്കാരുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ കോടതി ദേവസ്വ൦ കമ്മീഷണർക്ക് നി൪ദ്ദേശ൦ നൽകണം. ഇതു പ്രകാരം ഹാജരായില്ലെങ്കിൽ ജീവനക്കാ൪ക്കെതിരെ നടപടി എടുക്കണ൦ എന്നു൦ ഹൈക്കോടതി നിർദേശിച്ചു. ദേവസ്വ൦ ബോർഡിൻ്റെ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വ൦ ബെഞ്ച് ഈ നിർദേശം മുന്നോട്ട് വച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആരാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍