കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്. ബസിന്‍റെ സ്റ്റെപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടി ഐ എം ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ. തലയ്ക്കും, കൈയ്യിലും പരിക്കേറ്റിട്ടുണ്ട്. പ്രിയദർശിനി ബസിൽ ആണ് അപകടം നടന്നത്. ബസിൽ നിറയെ യാത്രക്കാർ ആയിരുന്നു. തിരക്ക് കാരണം വാതിൽ കൃത്യമായി അടക്കാൻ സാധിച്ചിരുന്നില്ല. ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർത്ഥി തെറിച്ചു വീഴുകയായുയരുന്നു.


