'എന്തുകൊണ്ട് പുതിയ സമൻസ്? വിശദീകരണം എഴുതി നൽകൂ'; ഇഡിയോട് കോടതി; മസാലബോണ്ടിലെ പുതിയ സമൻസിന് സ്റ്റേ ഇല്ല

Published : Mar 07, 2024, 04:25 PM IST
'എന്തുകൊണ്ട് പുതിയ സമൻസ്? വിശദീകരണം എഴുതി നൽകൂ'; ഇഡിയോട് കോടതി; മസാലബോണ്ടിലെ പുതിയ സമൻസിന് സ്റ്റേ ഇല്ല

Synopsis

എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. 

കൊച്ചി : മസാലാബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കിഫ്ബി ഫിനാൻസ് ഡിജിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചു. ഇഡി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ കൈമാറാൻ തയ്യാറെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. കേസ് വരുന്ന 18 ആം തിയതി വീണ്ടും പരിഗണിക്കും. 

 

 

 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്