സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകന്‍ വരും എന്ന് സർക്കാർ അറിയിച്ചപ്പോള്‍ തീർത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.
കൊച്ചി: പോണ്ടിച്ചേരി വാഹന റജിസ്ട്രേഷന്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നലെ കേസിൽ വാദം പറയാൻ തയ്യാർ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാർ അല്ല എന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകന്‍ വരും എന്ന് സർക്കാർ അറിയിച്ചപ്പോള്‍ തീർത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.
ഫോറം ഷോപ്പിംഗിനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസ് ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഇന്നലെ വാദത്തിനിടെ സർക്കാർ ഒറ്റത്തവണ നികുതി സ്വീകരിച്ചതിനെതിരെ കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. വാദം തുടർന്നാൽ തിരിച്ചടിയാകും എന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ താല്‍ക്കാലിക പിന്മാറ്റം.