ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻ്റ് ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

By Web TeamFirst Published Apr 7, 2021, 4:56 PM IST
Highlights

കേസിൽ ഇഡിയെ അറിയിക്കാതെ സന്ദീപ് നായരുടെ മൊഴിയെടുക്കാൻ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വാങ്ങിയ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാ‌ഞ്ച് എടുത്ത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അതുവരെ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

ക്രൈം ബ്രാഞ്ച് കേസ് നിയമപരമായി നിലനിൽക്കാത്തതാണെന്നും സ്വർണ്ണക്കടത്ത് കേസ് അന്വേഷണണം അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഇഡി വാദം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി ഹൈക്കോടതി നിർദ്ദേശത്തിന്‍റെ ലംഘനമാണെന്നും എൻഫോഴ്സ്മെന്‍റ് അസിസ്റ്റൻ്റ് ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ പറയുന്നു.  

കേസിൽ ഇഡിയെ അറിയിക്കാതെ സന്ദീപ് നായരുടെ മൊഴിയെടുക്കാൻ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വാങ്ങിയ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!