പുല്ലൂക്കര കൊലപാതകം: പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Published : Apr 07, 2021, 04:25 PM ISTUpdated : Apr 07, 2021, 04:28 PM IST
പുല്ലൂക്കര കൊലപാതകം: പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ പൊലസ് കര്‍ശന നടപടി എടുക്കണം. ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂർ: കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിലൂടെ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ പൊലസ് കര്‍ശന നടപടി എടുക്കണം. ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

'ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത് പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം'; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി