'പലതും സംശയാസ്‍പദം', സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Published : Oct 27, 2022, 01:51 PM ISTUpdated : Oct 27, 2022, 04:04 PM IST
'പലതും സംശയാസ്‍പദം', സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Synopsis

സംഘടനകള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പല ഭൂമി ഇടപാടുകളും സംശയാസ്‍പദമെന്നും ഹൈക്കോടതി ഉത്തരവ്. 

കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമി  സംഘടനകള്‍ കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്‍പദമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. കര്‍ദിനാള്‍ ഉള്‍പ്പെട്ട സഭ ഭൂമി ഇടപാട് കേസിലെ ഹര്‍ജിയിലാണ് ഉത്തരവ്. 

സംസ്ഥാനത്തെ ഭൂമി കയ്യേറ്റങ്ങളില്‍ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്നും വിമർശനം ഉയര്‍ന്നു. സർക്കാരിന്‍റെ ഭൂമി കയ്യേറുവാന്‍ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യമുണ്ടായി. സാമുദായിക സംഘടനകളും മറ്റും കയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ പേരിലാണ്. കയ്യേറ്റങ്ങള്‍ക്ക് എതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ