മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി

Published : Apr 28, 2021, 02:44 PM IST
മലപ്പുറം ജില്ലാ സഹകരണബാങ്കിനെ  കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി

Synopsis

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത്  കോടതിയെ സമീപിച്ചത്. 

കൊച്ചി: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ  കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സർക്കാറിന് മുന്നോട്ട്  പോകാമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ ഓർഡിനൻ ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചുള്ള  ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രാജവിജയരാഘവന്‍റെ ഉത്തരവ്. 

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത്  കോടതിയെ സമീപിച്ചത്. ഓ‍ഡിനൻസ് വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട്  ജില്ലാ സഹകരണ ബാങ്ക് എം.പ്ലോയീസ് ഫെഡറേഷനും കോടതിയെ സമീപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജനങ്ങളുടെ ആ​ഗ്രഹം നിറവേറ്റി, ഭാരതത്തിന്‍റെ മഹത്തായ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നടപടി'; കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിൽ മോദിയുടെ പ്രതികരണം
ആശുപത്രിയിൽ കൃഷ്ണമണികൾ എടുത്തുമാറ്റിയെന്ന പരാതി; സനൂപിന് ചികിത്സക്കും നിയമപരമായും സഹായം നൽകും; അനിൽ അക്കര