
മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ചികിത്സക്ക് വേണ്ടി ദില്ലിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് കുടുബം. സത്യം ജയിച്ചെന്ന് സിദ്ദിക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കാപ്പന്റെ അസുഖത്തിന് ചികിത്സ ലഭിക്കുന്നതിൽ ആശ്വാസ്യകരമായ നിലപാടാണ് സുപ്രീം കോടതിയെടുത്തത്. നന്ദിയും സന്തോഷമുണ്ട്. ജാമ്യം കൂടി പ്രതീക്ഷിച്ചിരുന്നു. ഒപ്പം നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എംപിമാർ, മാധ്യമപ്രവർത്തകർ ഇവർക്കെല്ലാം നന്ദിയറിയിക്കുകയാണെന്നും കാപ്പന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ദില്ലിക്ക് കൊണ്ടു പോകാൻ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam