മുനമ്പം ജുഡിഷ്യൽ കമ്മീഷന് നിയമസാധുതയുണ്ടോ? വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് തീർപ്പ് കൽപ്പിക്കുമോ?

Published : Feb 06, 2025, 01:54 AM ISTUpdated : Feb 11, 2025, 10:20 PM IST
മുനമ്പം ജുഡിഷ്യൽ കമ്മീഷന് നിയമസാധുതയുണ്ടോ? വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് തീർപ്പ് കൽപ്പിക്കുമോ?

Synopsis

വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും വിഷയം നിലനിൽക്കുന്നതിനാൽ ജുഡീഷ്യൽ കമ്മീഷന്‍റെ സാധുതയെന്താണ് എന്നാണ് കോടതി പ്രകടിപ്പിച്ച സംശയം

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി കണ്ടെത്തിയതല്ലേയെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും വിഷയം നിലനിൽക്കുന്നതിനാൽ ജുഡീഷ്യൽ കമ്മീഷന്‍റെ സാധുതയെന്താണ് എന്നാണ് കോടതി പ്രകടിപ്പിച്ച സംശയം.

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു, പൊലീസിൽ കീഴടങ്ങി

എന്നാൽ മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്നാണ് സർക്കാർ മറുപടി നൽകിയത്. ഹർജിയിൽ ഇന്നും വാദം തുടരും. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീർപ്പ് ഇന്നുണ്ടാകുമോയെന്നത് കണ്ടറിയണം.

വഖഫ് നിയമ ഭേദഗതിയെ വിമർശിച്ച് ഇ ടി മുഹമ്മദ് ബഷീർ

അതിനിടെ വഖഫ് നിയമ ഭേദഗതിയിൽ ജെ പി സിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി വഖഫിന്‍റെ അന്തസത്ത തകർക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാർലമെന്‍റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ എം പി അഭിപ്രായപ്പെട്ടു. ജെ പി സി റിപ്പോർട്ടിനെയും അതിന്‍റെ തുടർ നടപടികളെയും കീഴ്മേൽ മറിക്കുന്നതാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാർത്തകളുടെ അന്തസത്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോൾ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സർക്കാർ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സർക്കാർ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ജെപിസി അംഗങ്ങളെ പോലും പുച്ഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ട്‌ നേരത്തെ അവർ ബില്ലിൽ അനുവർത്തിച്ചിരുന്ന നയത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണ്. സർക്കാർ കാണിച്ച് വരുന്ന മർക്കട മുഷ്ഠി ഇതിലും കാണിച്ചിരിക്കുന്നതായി കാണാനാവും. കഴിഞ്ഞ പാർലമെന്‍റ്  സമ്മേളനത്തിൽ ഭേദഗതികളായി കൊണ്ട് വന്ന വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്ന ക്ലോസ് ആവർത്തിച്ചിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുസ്ലിം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സമീപനവും എടുത്തിട്ടുണ്ട്. അഞ്ച് വർഷമായി ഇസ്ലാം മതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് മാത്രമേ വഖഫ് ചെയ്യാവൂ എന്ന നേരത്തെയുള്ള നിയമം കുറച്ചുകൂടി കടുപ്പിച്ചിരിക്കുന്നു. മുസ്ലിം ആണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളിന് മാത്രമേ വഖഫ് ചെയ്യാവു എന്നാക്കി മാറ്റി അത് കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയിരിക്കുന്നു. സർവ്വേകളുടെ ചുമതല വഖഫ് കമ്മിഷനുകളിൽ നിന്ന് മാറ്റി ജില്ലാ കലക്ടർമാക്ക് കൊടുത്ത നടപടിയും ദുരുപദിഷ്ടമാണ്.
ട്രൈബൂണലാണ് വഖഫ് സ്വത്തു സംബന്ധിച്ച അവകാശ തർക്കം പോലുള്ള കാര്യങ്ങളിൽ ഇടപെടേണ്ടത്. എന്നാൽ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല അതും സർക്കാരിന്‍റെ ദയദാക്ഷീണത്തിന് വിധേയമായി ചെയുന്ന സ്വഭാവത്തിലാണ് വിവക്ഷിച്ചിട്ടുള്ളതെന്നും ഇ ടി മുഹമ്മദ് ബഷീർ ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി