​Kerala Covid:സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിൻരെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

Web Desk   | Asianet News
Published : Feb 02, 2022, 05:43 AM IST
​Kerala Covid:സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിൻരെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

Synopsis

ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം

കൊച്ചി: കൊവിഡ് (covid)വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ(cinema theatres) അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ർജി ഹൈക്കോടതി (high court)ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അടച്ചിട്ട എ.സി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണ് എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ആളുകൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകിയത് വിവേചനപരമാണെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.

ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിലവിലെ  സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച പരിഗണിക്കവേ തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തിയപ്പോൾ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സർക്കാർ വാദിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ
ആലപ്പുഴയിൽ കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പ്രേം കുമാർ; പങ്കെടുത്തത് രാഷ്ട്രീയ വേദിയിൽ അല്ല, സാസ്കാരിക പരിപാടിയിലെന്ന് പ്രതികരണം