രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്തിന്? കേന്ദ്ര തെര. കമ്മീഷൻ ഇന്ന് ഹൈക്കോടതിയിൽ മറുപടി പറയണം

By Web TeamFirst Published Apr 9, 2021, 12:09 AM IST
Highlights

തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിന്‍റെ കാരണം ഇന്ന് രേഖമൂലം അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമസഭ സെക്രട്ടറിയും, സിപിഎം നേതാവ് എസ് ശർമയുമാണ് തെരഞ്ഞെടുപ്പു കമ്മിഷൻ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയെ സമീപിച്ചത്. നിയമ വകുപ്പ് ശുപാർശയിൽ തെരഞ്ഞെടുപ്പു മാറ്റിവെച്ച നടപടി ചട്ട വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. 

എന്നാൽ രാജ്യ സഭാംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കമ്മിഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിന്‍റെ കാരണം ഇന്ന് രേഖമൂലം അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ പതിനാലാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതിയെ അറിയിച്ച കമ്മീഷൻ മിനുട്ടുകൾക്കുള്ളിൽ നിലപാട് തിരുത്തിയിരുന്നു.

click me!