പി വി അൻവറിന്‍റെ തടയണ പൊളിക്കാനുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Jul 03, 2019, 05:40 AM IST
പി വി അൻവറിന്‍റെ തടയണ പൊളിക്കാനുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്

മലപ്പുറം: പി  വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള  ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം ജില്ലാ കലക്ടർ തന്നെ നടപടി ഉറപ്പാക്കണമെന്ന്  കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോൾ  നിർദേശം നൽകിയിരുന്നു.

ഈ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. മുകളിൽ 12 മീറ്ററും താഴെ ആറ് മീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലെ ഇങ്ങനെയൊരു വിടവ് ഉണ്ടാക്കാനാവൂ എന്നായിരുന്നു ജില്ലാ കളക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി