Latest Videos

പതിനേഴുകാരന് കഞ്ചാവ് മാഫിയയുടെ വെട്ടേറ്റു

By Web TeamFirst Published Jul 2, 2019, 11:12 PM IST
Highlights

ശങ്കറിനെ കാണാത്തതിനെ തുടർന്ന് അഭിമന്യുവിനെ സംഘം മർദ്ദിക്കുകയും വെട്ടിപരിക്കേർപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. 
 

കായംകുളം: കായംകുളത്ത് പതിനേഴുകാരനെ കഞ്ചാവ് മാഫിയ വെട്ടിപരിക്കേൽപ്പിച്ചു. കൃഷ്ണപുരം സ്വദേശി അഭിമന്യുവിന് ആണ് വെട്ടേറ്റത്. കഞ്ചാവ് മാഫിയയിലെ തർക്കം ആണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. 

അഭിമന്യുവിന്റെ സഹോദരൻ ശങ്കറിന് കഞ്ചാവ് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നു. അടുത്തിടെ ഈ മാഫിയയിൽപ്പെട്ട ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നിൽ ശങ്കറാണെന്ന് മാഫിയ ആരോപിച്ചു. തുടർന്ന് ശങ്കറിനെ തേടി സംഘം വീട്ടിലെത്തി. എന്നാൽ ശങ്കറിനെ കാണാത്തതിനെ തുടർന്ന് അഭിമന്യുവിനെ സംഘം മർദ്ദിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഭിമന്യുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

click me!