എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിക്കുമോ? സംസ്ഥാനത്തെ ബാറുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം

By Web TeamFirst Published Oct 8, 2020, 12:04 AM IST
Highlights

രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മീൽണര്‍, ബെവ്കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. ബാറുകള്‍ തുറക്കണമെന്ന
എക്സൈസ് കമ്മീഷണരുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മീൽണര്‍, ബെവ്കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ എക്സൈസ് വകുപ്പ് വീണ്ടും മുഖ്യമന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ ബാര്‍ കൗണ്ടറുകളില്‍ പാഴ്സല്‍ വില്‍പ്പന മാത്രമാണുള്ളത്. ബാറുകള്‍ തുറന്നാല്‍ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിക്കും.

click me!