
ദില്ലി: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാംഘട്ടം നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ വിലയിരുത്താനുമായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ദില്ലിയിൽ ആരംഭിച്ചു.
കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണിൽ നൽകുന്ന ഇളവുകൾ സംബന്ധിച്ച് നിലവിലുള്ള സംശയങ്ങളിൽ ഈ യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി വിശദീകരണം നൽകും.
ചീഫ് സെക്രട്ടറിമാരെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിമാരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കാനും രോഗവ്യാപനം തടയാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ തിരികെ കൊണ്ടു വരുന്ന നടപടി ഊർജിതപ്പെടുത്തുന്നതും പ്രവാസികളുടെ മടക്കവും തിരിച്ചെത്തുന്നവരുടെ നിരീക്ഷണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam