
കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകള്‍ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെറു റോഡുകള്‍ പൂർണമായും അടച്ചത് ബുദ്ധിമുട്ടിലാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. ആശുപത്രികളിൽ പോകാനും മറ്റും കിലോമിറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നുവെന്നും നാട്ടുകാർ. മണിമല, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ് ചെറിയ വഴികള്‍ അടച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുന്നത്.
കൊവിഡ് ബാധിതരുടെ ഏണ്ണം കൂടാൻ തുടങ്ങിയതോടെ കോട്ടയം ജില്ലയെ റഡ്സോണായിപ്രഖ്യാപിച്ചതിനെ തുടർന്നാണ് അതിർത്തിയിലെ ചെറിയ റോഡുകള്‍ എല്ലാം അടച്ചത്. മണിയാറിന് കുറുകെയുള്ള രണ്ട് പാലങ്ങളും തൂക്ക് പാലവും അടച്ചതോടെ കോട്ടാങ്ങല്‍ വെള്ളാവൂർ മണിമല എന്നിസ്ഥലങ്ങളിലെ നാട്ടുകാർ പൂർണമായും ദുരിതത്തിലായി. ചികിത്സയ്ക്കും ബാങ്ക് ഇടപാടുകള്‍ക്കും വേണ്ടി അതിർത്തിപങ്കിടുന്നസ്ഥലങ്ങളിലുള്ളവർ കിലോമീറ്റർ തന്നെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. അതിർത്തി പ്രദേശങ്ങളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിനോക്കുന്നവരും ബുദ്ധിമുട്ടുകയാണ്.
അത്യവശ്യസാഹചര്യങ്ങളില്‍ പാത തുറക്കുന്നതിന് പൊലീസ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം. കോട്ടയംജില്ലയില്‍ നിന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക പാസ്സും നിർബന്ധമാക്കിയിടുണ്ട്. അതിർത്തിയിലെ പ്രധാനറോഡുകളില്‍ പൊലീസിന്‍റെയും അരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന തുടരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam