കർക്കടക വാവ്: ഈ വർഷത്തെ വാവുബലി വിപുലമായി നടത്താൻ തീരുമാനം

Published : Jun 15, 2022, 03:08 PM IST
കർക്കടക വാവ്: ഈ വർഷത്തെ വാവുബലി വിപുലമായി നടത്താൻ തീരുമാനം

Synopsis

എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തും, ഹരിത ചട്ടങ്ങൾ ഉറപ്പാക്കും, സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം

തിരുവനന്തപുരം: ഈ വർഷത്തെ കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, മന്ത്രി ആന്റണി രാജു , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

ആലുവ, തിരുവല്ലം, വർക്കല, കൊല്ലം, തിരുനെല്ലി എന്നിവിടങ്ങളിൽ ഉൾപ്പെടെ ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ ധാരണയായി. യാത്രാ സൗകര്യങ്ങളും  മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കും. ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശം നൽകി. 

പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കളക്ടർമാരെയും  യോഗം ചുമതലപ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട്  വർഷമായി കർക്കിടക വാവ് ബലിക്ക് അനുമതിയില്ലായിരുന്നു. അടുത്ത മാസം 28ന് ആണ് കർക്കടക വാവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ