School Reopen : സ്കൂൾ തുറക്കൽ, തിങ്കളാഴ്ച്ച ഉന്നതതല യോഗം,  ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

Published : Feb 05, 2022, 05:38 PM IST
School Reopen : സ്കൂൾ തുറക്കൽ, തിങ്കളാഴ്ച്ച ഉന്നതതല യോഗം,  ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

Synopsis

10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം.  1 മുതൽ 9 വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ (School) തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം. 1 മുതൽ 9 വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ. പരീക്ഷകളുടെ നടത്തിപ്പിനായുള്ള തയാറെടുപ്പുകളും ചർച്ചയാകും.

ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കുന്നുണ്ട്. പരീക്ഷകളും മുടക്കമില്ലാതെ നടത്തും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവിച്ചിരിക്കെ 'മരണം'; കൊല്ലത്ത് റിട്ട കോളേജ് അധ്യാപകൻ കടുത്ത പ്രതിസന്ധിയിൽ; വോട്ടർ പട്ടികയിൽ പേര് നീക്കി, എസ്ഐആറിലും പുറത്ത്
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ