വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

Published : Jan 12, 2024, 01:45 PM IST
വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

Synopsis

പൊതുവിദ്യാഭ്യാസ പ്രിൻസപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, ഡയറക്ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ദില്ലി: വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി വിധി വന്നത്. 

പൊതുവിദ്യാഭ്യാസ പ്രിൻസപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, ഡയറക്ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനം ലഭിക്കാത്തതിനതിരെ ഉദ്യോഗാർത്ഥികളായ അവിനാശ് പി, റാലി പിആർ, ജോൺസൺ ഇവി, ഷീമ എം എന്നിവരാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇവർക്കു വേണ്ടി അഭിഭാഷകനായ ദിലീപ് പുളക്കോട്ട് ഹാജരായി. 

'മകന്റെ കസ്റ്റഡി തനിക്കൊപ്പം', 4 വയസുകാരന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കുറിപ്പ് എഴുതിയത് ഐലൈനർ കൊണ്ട്

https://www.youtube.com/watch?v=Ko18SgceYX8

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ