ഔദ്യോഗിക പരിപാടികൾ മാറ്റി, പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്; വയനാട്ടിൽ സുരക്ഷ ശക്തം

Published : Jun 24, 2022, 07:39 PM ISTUpdated : Jun 24, 2022, 08:01 PM IST
ഔദ്യോഗിക പരിപാടികൾ മാറ്റി, പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്; വയനാട്ടിൽ സുരക്ഷ ശക്തം

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചാണ് അദ്ദേഹത്തിന്റെ കല്പറ്റ സന്ദർശനം.

വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. വയനാട്ടിലെ കോൺഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചാണ് അദ്ദേഹത്തിന്റെ കല്പറ്റ സന്ദർശനം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരയുണ്ടായ ആക്രമണത്തിൽ കേരളത്തിൽ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കോഴിക്കോട് എംപി എം.കെ രാഘവൻ വയനാട് എത്തി. 

കല്‍പ്പറ്റയില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും  എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്. 

എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'