'ഈ കാലാവസ്ഥ പ്രവചനം അച്ചട്ടാകണേ', കേരളം പ്രാർത്ഥിക്കുന്നു! ഇന്ന് 8 ജില്ലകളിലും നാളെ 3 ജില്ലകളിലും മഴ സാധ്യത

Published : Mar 14, 2024, 05:24 PM IST
'ഈ കാലാവസ്ഥ പ്രവചനം അച്ചട്ടാകണേ', കേരളം പ്രാർത്ഥിക്കുന്നു! ഇന്ന് 8 ജില്ലകളിലും നാളെ 3 ജില്ലകളിലും മഴ സാധ്യത

Synopsis

തലസ്ഥാനമടക്കമുള്ള 8 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. കേരളത്തിലെ 8 ജില്ലകളിൽ ഇന്ന് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തലസ്ഥാനമടക്കമുള്ള 8 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കാലാവസ്ഥ വകുപ്പിന്‍റെ ഈ പ്രവചനം അച്ചട്ടാകണേയെന്ന പ്രാർത്ഥനയാകും കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ഇപ്പോഴുള്ളത്.

ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

അതിനിടെ കേരള തീരത്ത് ഇന്ന്  ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 14 - 03 - 2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

14-03-2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ    ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആയിരം രൂപയ്ക്ക് വാങ്ങി, വിറ്റത് അയ്യായിരത്തിന്, ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ കടത്ത്; നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ
'വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ