വഞ്ചിയൂർ വിഷ്ണു വധം:ആർഎസ്.എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

Published : Jul 12, 2022, 02:43 PM ISTUpdated : Jul 12, 2022, 03:46 PM IST
 വഞ്ചിയൂർ വിഷ്ണു വധം:ആർഎസ്.എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

Synopsis

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി  വിധിക്കെതിരായ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷവുമായിരുന്നു തടവ്‌ ശിക്ഷ. 

കൊച്ചി; വഞ്ചിയൂർ വിഷ്ണു വധക്കേസില്‍  ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു.ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.13 പ്രതികളെയാണ് വെറുതെ വിട്ടത്.

2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർഎസ്എസ്  സംഘം വിഷ്‌ണുവിനെ വെട്ടിക്കൊന്നത്‌.  വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു.

 

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി 

 രക്തസാക്ഷി ദിനാചാരണങ്ങള്‍  അമ്മമാരുടെയും  വിധവകളുടെയും  അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ല.രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും   അന്നം മുടക്കുകയാണ്.  വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി   എതിരാളികളുടെ  വൈരാഗ്യത്തിന് അഗ്നി പകരും.ഇതൊന്നും  ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ലന്നും കോടതി .കൊലപാതകങ്ങള്‍   അന്വോഷിക്കുന്നതില്‍ പലപ്പോഴും  പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നു.ഡിവൈഎഫ് െഎ നേതാവ് വിഷ്പണുവിനെ കൊലപെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം .വിഷ്ണു വധ കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ  യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്
നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവ‍ർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ്