
എറണാകുളം: സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് ഹൈക്കോടതി നിർദേശം. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. അംഗങ്ങളുടെ വിലാസം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണം. എസ്.എൻ.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam