എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കൊച്ചി: പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത.താൻ മുസ്‍ലിം വിരോധിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല.

എന്‍ഡിഎഫ് എല്‍ഡിഎഫിന്‍റെ ഐശ്വര്യമാണ്.ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. സോഷ്യലിസം നടപ്പാക്കാനുള്ള കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടും. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണ്. എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരും. ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ല. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്‍റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തിരുവനന്തപുരത്ത് എയര്‍ഗൺ ഉപയോഗിച്ച് ആക്രമണം: യുവതിക്ക് പരിക്ക്, ചികിത്സയിൽ; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ

ഗംഗാവലി പുഴയിലെ തെരച്ചിൽ ഏറെ അപകടകരമെന്ന് ഈശ്വർ മൽപെ; രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്ന് കേരളം

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്