മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം,ആർഎസ്എസുകാരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Published : Dec 08, 2023, 04:39 PM IST
 മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം,ആർഎസ്എസുകാരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Synopsis

യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനിൽക്കില്ല,സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്റുകൾ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി

എറണാകുളം:സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്‍റുകള്‍ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്നത് യുവാക്കളുടെ ഹോബിയാണ്. പരിഷ്കൃത സമൂഹത്തിന്‍റെ  അടിസ്ഥാനശിലകളിൽ ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കൽ. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാൽ അവർ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകനായ യുവാവിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

കാത്തിരുന്ന ഫീച്ചര്‍ മെസഞ്ചറിലും; 'ഇനി ചാറ്റും കോളും കൂടുതല്‍ സുരക്ഷിതം'

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്