കരുവന്നൂരിലെ പൊലീസ് അന്വേഷണത്തിൽ 4 വർഷമായിട്ടും കുറ്റപത്രം ഇല്ല, കേസ് സിബിഐക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി

Published : Apr 10, 2025, 11:33 AM ISTUpdated : Apr 10, 2025, 11:40 AM IST
കരുവന്നൂരിലെ പൊലീസ് അന്വേഷണത്തിൽ 4 വർഷമായിട്ടും കുറ്റപത്രം ഇല്ല, കേസ് സിബിഐക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി

Synopsis

അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും കോടതി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി, നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്? എന്നിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകന്‍ പറഞ്ഞു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു

സാധാരണക്കാരുടെ പണമാണ് കൊള്ള ചെയ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. വർഷങ്ങൾ നീണ്ട ഇടപാടുകളുടെ അന്വേഷണമാണ് നടത്തേണ്ടതെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ അഭിഭാഷകന്‍, അതിന് സമയം ആവശ്യമായിവരുമെന്ന് പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാകാൻ മൂന്നു മാസത്തെ സമയം വേണ്ടിവരും. അതു കുറച്ചു കൂടിപ്പോയില്ലേ എന്ന് കോടതി ചോദിച്ചു. സിബിഐ അഭിഭാഷകന്‍ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. കരുവന്നൂർ കെ എസ് സി ബി ഐക്ക് കൈമാറണമെന്ന ഹർജി ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു, അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ശരിയല്ല, അത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല