
തൃശൂർ: തൃശ്ശൂരിലെ കുന്നംകുളത്ത് അജ്ഞാത രൂപം ഭീതി പടർത്തിയ സംഭവത്തിൽ തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. രാജേഷ് എസ് നായർ എന്നയാൾ നൽകിയ പൊതു താൽപ്പര്യ ഹർജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അജ്ഞാത മനുഷ്യനെ ആരും നേരിട്ട് കണ്ടിട്ടില്ലെന്നും കൊവിഡ് കാലത്ത് പുറത്ത് ഇറങ്ങാനുള്ള ചിലരുടെ ശ്രമം ആണ് ഇതിന് പിന്നിലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വടക്കേക്കാട്, ഗുരുവായൂർ, കുന്നംകുളം എന്നീ സ്റ്റേഷനുകളിലാണ് അജ്ഞാത രൂപത്തെ പറ്റി പരാതി വന്നത്. ഇക്കാര്യത്തിൽ ചില അറസ്റ്റുകൾ നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊവിഡ് നിയന്ത്രണം മറികടന്ന് നിരത്തിലിറങ്ങാൻ ചിലർ നടത്തുന്ന ശ്രമമാകാം സംഭവത്തിന് പിന്നിലെന്നും സർക്കാർ വ്യക്തമാക്കി. ഗുരുവായൂരിൽ അജ്ഞത രൂപത്തെ തേടിയിറങ്ങിയ ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗൺ ലംഘിച്ച് കൂട്ടമായി പുറത്തിറങ്ങിയതിനാണ് കേസ്. അജ്ഞത രൂപത്തെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Also Read: ഗുരുവായൂരിൽ അജ്ഞാത രൂപമെന്ന് പ്രചാരണം: തെരച്ചിലിന് പോയ ആറ് പേരെ അറസ്റ്റ് ചെയ്തു
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന തരത്തിൽ ഒരാഴ്ചയിലേറെയായി പ്രചാരണം നടക്കുന്നുണ്ട്. ഇതിൽ അടിസ്ഥാനം ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് അജ്ഞത രൂപത്തെ തേടി ഇറങ്ങിയവർ പിടിയിയത്. അജ്ഞാത രൂപത്തിന്റെ വീഡിയോയോ ഫോട്ടോയോ ആർക്കും ഇതുവരെ കിട്ടിയിട്ടില്ല. കൂട്ടം ചേർന്ന് പുറത്തിറങ്ങാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ് നാട്ടുകാർ എന്നും പൊലീസ് കരുതുന്നത്. അജ്ഞത രൂപം എന്ന പേരിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി യുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Also Read: കുന്നംകുളത്തെ അജ്ഞാത രൂപം; കഥകള്‍ക്കും ട്വിസ്റ്റുകള്‍ക്കും വിലങ്ങിട്ട് പൊലീസ്; അവർ കുടുങ്ങും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam