'തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ല'; ആൻ്റണി രാജുവിന്റെ ഹർജി സുപ്രീംകോടതിയിൽ

Published : Jul 21, 2023, 01:18 AM IST
'തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ല'; ആൻ്റണി രാജുവിന്റെ ഹർജി സുപ്രീംകോടതിയിൽ

Synopsis

ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത്  വിശദമായി പരിശോധിച്ച ശേഷം മാത്രമാകുമെന്നും കോടതി തീരുമാനിക്കുക. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു.

ദില്ലി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായി പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജികളിൽ വിശദമായ പരിശോധന ആവശ്യമെന്ന് കോടതി കഴിഞ്ഞ വാദത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൻ്റെ എല്ലാവശവും പരിശോധിക്കുമെന്ന് ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കി.

ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത്  വിശദമായി പരിശോധിച്ച ശേഷം മാത്രമാകുമെന്നും കോടതി തീരുമാനിക്കുക. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. അതേസമയം, പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജിയും കോടതിക്ക് മുന്നിലുണ്ട്.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആർ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹർജിയിൽ വാദിക്കുന്നത്. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറയുന്നു.

നിരാപരാധിയായിട്ടും 33 വർഷങ്ങൾ  ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ്  ഉത്തരവിലെ ഭാഗം. അതിനാൽ അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്‍റണി രാജുവിനായി ഹർജി ഫയൽ ചെയ്തത്.

'ഞാൻ ഇവിടെ സുരക്ഷിതയല്ല'; രാജസ്ഥാനിൽ ചര്‍ച്ചയായി കോണ്‍ഗ്രസ് വനിത എംഎല്‍എയുടെ വീഡിയോ, ലജ്ജാകരമെന്ന് ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു