ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ? നടപടി വേണമെന്ന് ഹൈക്കോടതി

Published : Feb 09, 2024, 02:02 PM ISTUpdated : Feb 09, 2024, 02:38 PM IST
ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ? നടപടി വേണമെന്ന് ഹൈക്കോടതി

Synopsis

ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ   വിമർശനവുമായി  ഹൈക്കോടതി.ആനക്കോട്ടയിൽ അടിയന്തിര പരിശോധന നടത്താൻ ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒക്ക് കോടതി നിർദേശം നൽകി.

എറണാകുളം: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ   വിമർശനവുമായി  ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ അടിയന്തിര പരിശോധന നടത്താൻ ഫ്ലൈയിങ് സ്ക്വാഡ് DFO ക്ക് കോടതി നിർദേശം നൽകി. ആനകളെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് നിയന്ത്രിക്കുന്നവർക്കെതിരെ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു

 ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ആനകളോടുള്ള ക്രൂരതയിൽ ഇടപെട്ടത്. ദൃശ്യം പരിശോധിച്ച കോടതി ആനകളോട് ക്രൂരത കാണിച്ചവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന്  ചോദിച്ചു. പാപ്പാന്മാർക്ക് എതിരെ വനം വകുപ്പ് രണ്ട് കേസും പോലീസ് ഒരു കേസും റജിസ്റ്റർ ചെയ്തതായി ബന്ധപ്പെട്ട അഭിഭാഷകർ അറിയിച്ചു. ജനുവരി 15, 24 തീയതികളിലാണ് സംഭവം നടന്നതെന്ന് ദേവസ്വം വ്യക്തമാക്കി.

ആനക്കോട്ടയിൽ എന്താണ് നടക്കുന്നതെന്ന് ദേവസ്വം അറിയുന്നുണ്ടോ എന്നായിരുന്നു ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രന്റെ ചോദ്യം. ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രമാണ് സംഭവം ദേവസ്വം പോലും അറിഞ്ഞതെന്നും കോടതി വിമർശിച്ചു. ആനക്കോട്ടയിൽ അടിയന്തരമായി പരിശോധന നടത്താൻ എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് കോടതി നിർദേശം നൽകി. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം. ആനകളെ നിയന്ത്രിക്കാൻ ലോഹ തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടക്കിരുത്തിയ കൃഷ്ണ, കേശവൻകുട്ടി എന്നീ രണ്ട് ആനകളെ ശീവേലിപ്പറന്പിൽ കുളിപ്പിക്കാനെത്തിച്ചപ്പോഴുള്ള മർദ്ദന ദൃശ്യമാണ് നേരത്തെ പുറത്ത് വന്നത്.ഹർജി അടുത്ത ചൊവ്വാഴ്ച ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി, കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തല്‍, തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല